ധാതുഖനന നിയമങ്ങള്‍‌ (Mining Laws)

1952ലെ മൈന്‍ഡ് ആക്ട് 1957ലെ മൈന്‍ഡ് ആന്‍റ് മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റഗുലേഷന്‍ ആക്ട്) എന്നിവ അനുസരിച്ച് രൂപീകൃതമായ നിയമങ്ങളാണ് ഇന്ത്യന്‍ ധാതുഖനന മേഖലയ്ക്ക് ബാധകമായിട്ടുള്ളത്. 1957ലെ മൈന്‍ഡ് ആന്റ് മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റഗുലേഷന്‍ ആക്ട്) 1960 ലെ മിനറല്‍‌ കണ്‍സഷന്‍ റൂള്‍സ് 1988 ലെ മിനറല്‍ കണ്‍സര്‍വേഷന്‍ ആന്റ് ഡവലപ്പ്മെന്റ് റൂള്‍സ് എന്നിവ ഖനന മേഖലയുടെ വികസനത്തിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്നു. 1952ലെ മൈന്‍‌ഡ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി 1955ലാണ് തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ഖനിചട്ടങ്ങള്‍ നിര്‍മ്മിച്ചത്.

ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഖനികള്‍ പാട്ടത്തിന് ലഭിക്കേണ്ടതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 1960ലെ മനിറല്‍ കണ്‍സര്‍വേഷന്‍ റൂള്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ശാസ്ത്രീയാടിസ്ഥാനത്തില്‍‌ ഖനനങ്ങള്‍ നടത്തുന്നതിനു പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 1988ലെ മിനറല്‍ കണ്‍സര്‍വേഷന്‍ ആന്റ് ഡവലപ്പ്മെന്റ് ചട്ടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നു. കല്‍ക്കരി, മറ്റ് അറ്റോമിക് പദാര്‍ത്ഥങ്ങള്‍‌ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. മറ്റ് ലഘുധാതുക്കള്‍ക്കുള്ള ഖനന നിയമങ്ങള്‍ ഓരോ സംസ്ഥാനത്തിന്റെയും അധികാരപരിധിയില്‍ വരുന്നതുമാണ്.