രാസപരിശോധന ശാല (Chemical Laboratory)

വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പര്യവേഷണ പരിശോധകസംഘം ശേഖരിക്കുന്ന സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒരു രാസപരിശോധനശാല സംസ്ഥാന ഭൂവിജ്ഞാനീയ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഖനനവ്യവസായ മേഖലയിലും ഗവേഷണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളില്‍നിന്ന് പണം ഈടാക്കിക്കൊണ്ട് പരിശോധനശാലയുടെ സേവനം നല്‍കിവരുന്നു. സ്വര്‍ണ്ണത്തിന്റെയും അനുബന്ധലോഹങ്ങളുടെയും ശുദ്ധിപരിശോധനയ്ക്കുള്ള സൗകര്യം പരിശോധനശാലയില്‍ ലഭ്യമാണ്.