സൗകര്യങ്ങള്‍ (Facilities)

രാസപരിശോധന ശാലയില്‍ ഉപയോഗപ്പെടുത്തിവരുന്ന ആധുനിക സൗകര്യങ്ങള്‍ താഴെപറയുന്നവയാണ്.

ഇ.ഡി.എക്സ്.ആര്‍.എഫ് 3600 (Energy dispersive X-ray fluorescence (EDXRF) spectrometer (Skyray Redlands USA)

ഖര-ദ്രാവകരൂപത്തിലുള്ള വളരെ ചെറിയ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്ന വിവിധോപയോഗ എക്സ് റേ ഫ്ലൂറസിന്റ് പരിശോധന സംവിധാനമാണ് ഇ.ഡി.എക്സ്.ആര്‍.എഫ്. സാമ്പിളുകളിലെ സോഡിയം മുതല്‍ യുറേനിയം വരെയുള്ള ധാതുഘടകങ്ങളുടെ സാന്നിദ്ധ്യം രണ്ട് സെക്കന്റിനകം കണ്ടെത്താന്‍ ഉപകരണത്തിന് സാധിക്കും. സോഡിയത്തിനും യൂറേനിയത്തിനും ഇടയിലുള്ള ലോഹങ്ങളുടെ ഗുണനിലവാരം ഉപകരണം ഉപയോഗിച്ച് നിര്‍ണ്ണയിക്കാന്‍ സാധിക്കും.

പാര്‍ട്ടിക്കിള്‍ അനലൈസര്‍ (Particle Size Analyser (Sympatec – Germany)

കടലാസ് നിര്‍മ്മാണം, പാത്രനിര്‍മ്മാണം, തുണിത്തരങ്ങള്‍, ഗ്ലാസ്, ചുമര്‍ചിത്രങ്ങള്‍, ഔഷങ്ങള്‍, ചായം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ ചീന കളിമണ്ണിന്റെ ഗുണനിലവാരം ഈ ഉപകരണങ്ങള് ഉപയോഗിച്ച് നിര്‍ണ്ണയിക്കാവുന്നതാണ്. ദശാംശം 5 മൈക്രോമീറ്റര്‍ മുതല്‍ 1750 മൈക്രോമീറ്റര്‍ വരെ വ്യാപ്തിയില്‍ കണിക വലിപ്പ പരിശോധിനി പ്രവര്‍ത്തിക്കുന്നതാണ്.

സ്പെക്ടോ ഫോട്ടോമീറ്റര്‍ (Atomic Absorption Spectrophotometer (PerkinElmer – USA)

ലോഹ അയോണുകളായ നിക്കല്‍, സില്‍വര്‍ , സിങ്ക്, ക്രോമിയം, ലെഡ്, മാംഗനീസ്, ടൈറ്റാനിയം , ടങ്ങ്സ്റ്റണ്‍ , സ്വര്‍ണ്ണം , ചെമ്പ്, കാത്സ്യം , മഗ്നീഷ്യം , അലൂമിനിയം , ബിസ്മത്ത്, ബേരിയം , സോഡിയം , പൊട്ടാസ്യം, ഇരുമ്പ്, സിലിക്കണ്‍ , വനേഡിയം , ലിഥിയം , പലേഡിയം , സ്ട്രോണ്‍ഷ്യം , മോളീബിഡ്നം , തുടങ്ങിയ ലോഹങ്ങളുടെ അയോണുകളുടെ പരിശോധനയ്ക്കായി ഈ ഉപകരണം ഉപയോഗിച്ചു വരുന്നു.

ക്രഷര്‍ പള്‍വറൈസര്‍ (Crusher and Pulveriser)

ഖരരൂപത്തിലുള്ള ഏത് സാമ്പിളുകള്‍ 10-15 മൈക്രോമീറ്റര്‍ അളവില്‍ പൊടിച്ച് ചെറുതാക്കുന്നതിന് ഇവ ഉപയോഗിക്കുന്നു.

സീവ് പരിശോധന (Sieve Analysis)

ഐ.എസ്.ഒ. സ്റ്റാന്‍ഡേര്‍ഡ് പ്രകാരം 40 മൈക്രോമീറ്റര്‍ മുതല്‍ 4 മില്ലീമീറ്റര്‍ വരെയുള്ള വിവിധ സീവ് പരിശോധനാ സംവിധാനങ്ങള്‍ പരീക്ഷണശാലയില്‍ ലഭ്യമാണ്.