വ്യവസായം, കയർ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റും പബ്ലിക് ഡാഷ് ബോർഡ് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ റസിഡൻസി ടവറിൽ വച്ചുള്ള പരിപാടിയിലാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

സ്ഥാപനത്തിന്റെ ഘടന, പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വകുപ്പിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാ വിവരങ്ങളും എന്നിവ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ധാതു ഇളവുകളുടെ സ്ഥിതിവിവരക്കണക്കുകൾ, ക്വാറികൾ, ക്രഷറുകൾ, മിനറൽ ഡിപ്പോകൾ തുടങ്ങിയവയുടെ സജീവമായ എണ്ണം എന്നിവ ഡാഷ്‌ബോർഡ് വഴി അറിയാനാകും. ഡിപ്പാർട്ട്‌മെന്റിന്റെ തന്നെ അവാർഡ് നേടിയ KOMPAS പോർട്ടലിൽ നിന്നാണ് ഇതിലെ ഡാറ്റ ലഭിക്കുന്നത്.

വെബ്സൈറ്റ് ലിങ്കുകൾ: www.dmg.kerala.gov.in & www.dashboard.dmg.kerala.gov.in