രത്നപരിശോധനശാല (Mineralogy and Gem Testing Laboratory)

ഭൂവിജ്ഞാനീയ വകുപ്പിന് കീഴിലുള്ള രത്നപരിശോധനശാല 1985ലാണ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ രത്നപരിശോധന പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് രത്നവ്യവസായ മേഖലയ്ക്കും ലഭ്യമാകുന്നു. ഡിജിറ്റല്‍ ചിത്രത്തോടെ ഹോളോഗ്രാം പതിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളാണ് രത്നപരിശോധനയ്ക്കുശേഷം പരിശോധനശാല നല്‍കുന്നത്.