ധാതുവിവര സംവിധാനം (Minor Mineral Information)

പൊതുവരവ് ചെലവ് കണക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2003 മുതല്‍ സംസ്ഥാന ഭൂവിജ്ഞാന വകുപ്പ് സംസ്ഥാനത്തെ ചെറുകിട ധാതുഖനന മേഖലകളെ സംബന്ധിച്ചുള്ള കണക്കെടുത്തു വരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍നിന്നുള്ള വിവരശേഖരണങ്ങളും അവയുടെ ഡിജിറ്റൈസേഷനും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതും, പ്രവര്‍ത്തനരഹിതവും കാലോചിതമായി പ്രവര്‍ത്തിക്കുന്നതും വെള്ളക്കെട്ടുള്ളതും നിരന്തരം പ്രവര്‍ത്തിക്കുന്നുതമായ ഓരോ ധാതുഖനന മേഖലകളും സന്ദര്‍ശിച്ച് സ്ഥലിയവും അല്ലാത്തതുമായ വിവരങ്ങള്‍ ശേഖരിച്ച് ധാതുവിവരസംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഭൂവിജ്ഞാന വിവര സംവിധാന രൂപീകരണ പദ്ധതിയുടെ ഭാഗമായി വകുപ്പിന് കീഴിലായി 2006ല്‍ ഒരു ഭൂവിജ്ഞാന വിവര സംവിധാന പരീക്ഷണശാല സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് പരീക്ഷണശാല സ്ഥാപിച്ചിട്ടുള്ളത്. പ്രസ്തുത ജില്ലകളിലെ മറ്റ് ധാതുഖനന നിക്ഷേപമേഖലകള്‍ ഭൂപടത്തില്‍ കാണാന്‍ സാധിക്കുകയില്ല. ചില ജില്ലകളിലെ വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ ശേഖരിച്ചതായതിനാല്‍ അവ കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്.