ആവര്‍ത്തന ചോദ്യങ്ങള്‍
രാസപരിശോധന ശാലയിൽ അപേക്ഷ സമര്‍പ്പിക്കാൻ നിശ്ചിത ഫോറം ലഭ്യമാണോ ?
ഇല്ല, വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയാണ് രാസപരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ടത്.
രാസപരിശേധനയ്ക്ക് എത്ര അളവിൽ സാമ്പിള്‍ ആവശ്യമാണ് ?
രാസപരിശേധനയ്ക്കായി ഏകദേശം 500 ഗ്രാം അളവിൽ എങ്കിലും സാമ്പിള്‍ ലഭ്യമാക്കേണ്ടതാണ്.
ഏത് തരം സാമ്പിളുകളിലാണ് രാസപരിശോധന നടത്തുന്നത് ?
ഖരാവസ്ഥയിലുളളതോ (പൊടിച്ചതോ അല്ലെങ്കിൽ പൊടിക്കാത്തതോ ആയത്) ദ്രാവകാവസ്ഥയിലുളളതോ (Digested) ആയ ധാതു സാമ്പിളുകളാണ് രാസപരിശോധന നടത്തുന്നത്.
രാസപരിശോധനയ്ക്ക് എത്ര സമയം ആവശ്യമായി വരും ?
രാസപരിശോധനശാലയിലെ ജോലിത്തിരക്കും സാമ്പിളിന്റെ സ്വഭാവ ഘടനയും അനുസരിച്ചാണ് പരിശോധന ചെയ്ത് തരിക. സാധാരണ ഗതിയിൽ രണ്ടാഴ്ച സമയമാണ് രാസപരിശോധനയ്ക്കായി വേണ്ടി വരുന്നത്.
അപേക്ഷകന് എങ്ങനെയാണ് രാസപരിശോധനാ ഫലം ലഭ്യമാക്കുന്നത് ?
രാസപരിശോധനാ ഫലം അപേക്ഷകന് നേരിട്ടോ തപാൽ മാര്‍ഗ്ഗമോ ലഭ്യമാക്കുന്നതാണ്.
തപാൽ മാര്‍ഗ്ഗം രാസപരിശേധനയ്ക്കായി സാമ്പിള്‍ അയയ്ക്കാൻ സാധിക്കുമോ ?
സാമ്പിളുകള്‍ തപാൽ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണ്. പക്ഷേ രാസപരിശോധനാ ഫീസ് ഓഫ് ലൈൻ ആയി മാത്രമേ സ്വീകരിക്കുകയുളളൂ.