ധാതു -രത്നക്കല്ല് പരിശോധനാ ശാല
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കീഴിലുള്ള ധാതു – രത്നക്കല്‍ പരിശോധനശാല 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച മുതല്‍ തന്നെ പൊതു ജനത്തിനും ജെം &ജ്വല്ലറി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും ഉതകുന്ന സേവനങ്ങള്‍ കാഴ്ച്ച വയ്ക്കുന്നു. കേരള സര്‍ക്കാരിന്റെ ഒരേയൊരു രത്നക്കല്‍ പരിശോധന ശാലയായ ഇതില്‍ ധാതുക്കളും രത്നക്കല്ലുകളും പരിശോധിക്കുന്നതിന് സാധാരണ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രത്നക്കല്ലിന്റെ ഡിജിറ്റല്‍ ഇമേജും സെക്യൂരിറ്റി ഹോളോഗ്രാമും ഉള്‍പ്പെടെ ആണ് രത്നക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഒരു ഭൂപ്രദേശത്തിന്റെ ജിയോളജിയെ പറ്റി പഠിക്കുന്നതിനും ധാതു പര്യവേഷണത്തിനും പാറകളുടെ തിന് സെക്ഷന്‍ പഠനം അന്യവാര്യമായതിനാല് പെട്രോഗ്രാഫിക് പഠനങ്ങളും ലാബില്‍ ചെയ്യുന്നുണ്ട്. നിശ്ചിത ഫീസടച്ച് പൊതുജനങ്ങള്‍ക്കും ഈ സേവനം ലഭ്യമാക്കാവുന്നതാണ്..