സൗകര്യങ്ങള്‍
☀ സ്പെക്ടോ ഫോട്ടോമീറ്റര്‍
(Atomic Absorption Spectrophotometer (PerkinElmer – USA)
ലോഹ അയോണുകളായ നിക്കല്‍, സില്‍വര്‍, സിങ്ക്, ക്രോമിയം, ലെഡ്, മാംഗനീസ്, ടൈറ്റാനിയം, സ്വര്‍ണ്ണം, ചെമ്പ്, കാത്സ്യം , മഗ്നീഷ്യം , അലൂമിനിയം , സോഡിയം , പൊട്ടാസ്യം, ഇരുമ്പ്, സിലിക്കണ്‍, സ്ട്രോണ്‍ഷ്യം , മോളീബിഡ്നം , തുടങ്ങിയ ലോഹങ്ങളുടെ അയോണുകളുടെ പരിശോധനയ്ക്കായി ഈ ഉപകരണം ഉപയോഗിച്ചു വരുന്നു.
☀ ക്രഷര്‍ & പള്‍വറൈസര്‍
(Crusher and Pulveriser)
ഖരരൂപത്തിലുള്ള ഏത് സാമ്പിളുകളും 10-50 മൈക്രോമീറ്റര്‍ അളവില്‍ (Size) പൊടിച്ച് ചെറുതാക്കുന്നതിന് ഇവ ഉപയോഗിക്കുന്നു.
☀ സീവ് പരിശോധന
(Sieve Analysis)
ഐ.എസ്.ഒ. സ്റ്റാന്‍ഡേര്‍ഡ് പ്രകാരം 40 മൈക്രോമീറ്റര്‍ മുതല്‍ 4 മില്ലീമീറ്റര്‍ വരെയുള്ള വിവിധ സീവ് പരിശോധനാ സംവിധാനങ്ങള്‍ പരീക്ഷണശാലയില്‍ ലഭ്യമാണ്.